അപകടക്കെണിയായി കക്കാട് വളവില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍.

തിരൂരങ്ങാടി: ദേശീയപാത കക്കാടിനടുത്ത് കരിമ്പില്‍ വളവിലാണ് ദേശീയപാത അധികൃതര്‍ കഴിഞ്ഞ ദിവസം പുതിയ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. എന്നാല്‍, ഡിവൈഡറുകള്‍ സ്ഥാപിച്ചു അധികം കഴിയുന്നതിനു മുന്നേ വിമര്‍ശനം രൂക്ഷമായിരിക്കുകയാണ്. മതിയായ ആസൂത്രണമോ കൂടിയാലോചനയോ മുന്നൊരുക്കമോ ഇല്ലാതെയാണ് ഡിവൈഡര്‍ ഇവിടെ സ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ വിമര്‍ശനം. അപകടക്കെണിയായി മരണം വിളിച്ചുവരുത്തുന്നതാണ് ഡിവൈഡര്‍ എന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

സാധാരണ നിലയില്‍ അപകടങ്ങള്‍ നടക്കാത്ത ഈ സ്ഥലത്ത് എന്തിനാണ് ഡിവൈഡര്‍ എന്നാണ് നാട്ടുകാരുടെ ചോദ്യം. റോഡ് മുറിച്ചു കടക്കാന്‍ സിഗ്‌നല്‍ ഇല്ലെന്നതും ദൂരെ നിന്ന് വാഹനങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ലെന്നതുമാണ് ഡിവൈഡര്‍ അശാസ്ത്രീയമാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നതിനുള്ള പ്രധാന കാരണം.

ഒരല്‍പം കൂടി ദൂരത്തേക്ക് നീളത്തില്‍ ഡിവൈഡര്‍ വച്ചിരുന്നെങ്കില്‍ വാഹനങ്ങള്‍ക്ക് കാണാമായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. നിലവില്‍ പെട്ടെന്ന് ഡിവൈഡറുകള്‍ കാണുന്ന വാഹനം നിയന്ത്രിക്കാന്‍ സമയം കിട്ടാതെ നേരെ വന്ന് ഡിവൈഡറില്‍ ഇടിച്ചുകയറുമെന്നു നാട്ടുകാര്‍ പറഞ്ഞു.

ദേശീയപാത കക്കാട് കരിമ്പിലാണ് അശാസ്ത്രീയമായ ഡിവൈഡര്‍. പുതിയ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഡിവൈഡര്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് സ്ഥാപിച്ചത്. വളവിലാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്. അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറുകള്‍ നീളം കൂട്ടണമെന്നും ഇല്ലെങ്കില്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

 

Share news
error: Content is protected !!
Scroll to Top