പ്രവാസികള്‍ വരുമ്പോള്‍ രോഗമുള്ളവരും ഇല്ലാത്തവരും വേവ്വേറെ വരണം മുഖ്യമന്ത്രി.

തിരുവനന്തപുരം : ചാര്‍ട്ടഡ് വിമാനങ്ങളില്‍ വരുന്നവരും, വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവരും കോവിഡ് ടെസ്റ്റ് നടത്തണന്നും് രോഗമുള്ളവരും ഇല്ലാത്തവരും വെവ്വേറെ വിമനാത്തില്‍ വരണമെന്നും ് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ പ്രവാസികളുടെ കോവിഡ് ടെസ്റ്റ് സംബന്ധമായ ചോദ്യങ്ങള്‍ക്ക് മറുപടിയായ ഇക്കാര്യം വിശദീകരിച്ചത്.
പ്രവാസികള്‍ക്ക് കോവഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയത് ജാഗ്രതയുടെ ഭാഗമായാണന്ന്് മുഖ്യമന്ത്രി പറഞ്ഞു. ഇത് നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണെന്നും കേന്ദ്രസര്‍ക്കാരിനോട് ആവിശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ രോഗവ്യാപനത്തിന്റെ തോത് കുറയക്കുക എന്നതുമാത്രമാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും, രോഗബാധയുള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരാനാവില്ലെന്നത് തന്നെയാണ് നിലപാടെന്നും ആവര്‍ത്തിച്ചു. ട്രൂനാറ്റ് എന്ന ചിലവ് കുറഞ്ഞ രോഗനിര്‍ണ്ണയ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

Related Articles