Section

malabari-logo-mobile

പരപ്പനങ്ങാടി പാലത്തിങ്ങല്‍ പാലത്തിലെ കേടായ ഷട്ടറുകള്‍ മാറ്റുന്നതിന് നടപടിയായി

HIGHLIGHTS : പരപ്പനങ്ങാടി പാലത്തിങ്ങല്‍ പാലത്തിലെ കേടായ ഷട്ടറുകള്‍ മാറ്റുന്ന പ്രവൃത്തിയ്ക്ക് ടെന്‍ഡര്‍ നടപടികളായി. പാലത്തിന്റെ കേടായ സ്റ്റീല്‍ ഷട്ടറുകള്‍ അറുത്ത...

പരപ്പനങ്ങാടി പാലത്തിങ്ങല്‍ പാലത്തിലെ കേടായ ഷട്ടറുകള്‍ മാറ്റുന്ന പ്രവൃത്തിയ്ക്ക് ടെന്‍ഡര്‍ നടപടികളായി. പാലത്തിന്റെ കേടായ സ്റ്റീല്‍ ഷട്ടറുകള്‍ അറുത്തു മാറ്റുന്ന പ്രവൃത്തിയ്ക്കാണ് ടെന്‍ഡറായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയത്തില്‍ വെള്ളത്തിന്റെ ഒഴുക്ക് ഷട്ടറുകള്‍ മൂലം തടസ്സപ്പെട്ടതിനാല്‍ കടലുണ്ടി പുഴ കരകവിഞ്ഞു ഒഴുകിയിരുന്നു. പാലത്തിന്റെ അടിയിലുള്ള സ്റ്റീല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന ഈ ഷട്ടറുകള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിന് പി.കെ അബ്ദുറബ് എം.എല്‍.എ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. അടുത്ത 30 ന് ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്യുമെന്ന് എം.എല്‍.എ അറിയിച്ചു. കടലുണ്ടിപുഴയുടെ ഇരുവശങ്ങളിലും ഫ്ളഡ് ബാങ്കുകള്‍ നിര്‍മിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും പണം അനുവദിച്ചിരുന്നു. ഈ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!