Section

malabari-logo-mobile

കോവിഡ് ബാധിച്ച് എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

HIGHLIGHTS : കണ്ണൂര്‍ സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ ഇരിക്കൂര്‍ പടിയൂര്‍ സ്വദേശി കെപി സുനില്‍(28) ആണ് മരിച്ചത്. സ...

കണ്ണൂര്‍ സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ ഇരിക്കൂര്‍ പടിയൂര്‍
സ്വദേശി കെപി സുനില്‍(28) ആണ് മരിച്ചത്. സുനില്‍ മട്ടന്നൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ്് ഡ്രൈവറാണ്. 12ാം തിയ്യതിയാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. 14ാം തിയ്യതി ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ന്യൂമോണിയ ബാധിച്ചിരുന്നു, കഴിഞ്ഞ ദിവസം വെന്റിലേറ്ററിന്റെ സഹായം ഉണ്ടായിരുന്നു

sameeksha-malabarinews

സമ്പര്‍ക്കത്തിലൂടെയാണ് സുനിലിന് കോവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ മൂന്നാം തിയ്യതി റിമാന്റ പ്രതിയേയും കൊണ്ട് ജില്ലാ ആശുപത്രിയിലും, തോട്ടട ക്വാറന്റയിനില്‍ പോയിരുന്നു. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസ് പൂട്ടി. ഇവിടുത്തെ 18 ജീവനക്കാരും ക്വാറന്റയിനിലാണ് .വലിയൊരു സമ്പര്‍ക്കപ്പട്ടികയാണ് ഇദ്ദേഹത്തിന്റെത്. ഇത് പരിശോധിച്ച് വരികയാണ്‌.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!