കളമശ്ശേരിയില്‍ പോലീസുകാരന് കോവിഡ്

ഫയല്‍ ചിത്രം

എറണാകുളം കൊച്ചി കളമശ്ശേരി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് വെണ്ണല പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിയ പെരമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും സ്രവപരിശോധന നടത്തുകയായിരുന്നു. ഈ ഫലം പോസറ്റീവ് ആയതോടെ പോലീസുകാരനെ കളമശ്ശേരി കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഈ മാസം 15നാണ് ഇയാളുടെ സ്രവം പരിശോധിച്ചത്.
ഇയാള്‍ ജോലി ചെയ്തുവന്ന കളമശ്ശേരി സ്‌റ്റേഷനിലെ 6പേരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. സ്റ്റേഷനിലെ മുഴവന്‍ പോലീസുകാരുടെയും പരിശോധന നടത്തുമെന്നാണ് സൂചന.

ഇയാള്‍ ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്ന ഡ്യുട്ടിയിലും, കോവിഡ് നിരീക്ഷണകേന്ദ്രത്തിലെ ഡ്യൂട്ടിയിലും ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top