പൂക്കിപ്പറമ്പില്‍ ബസിടിച്ചു വയോധികന്‍ മരിച്ചു

തിരൂരങ്ങാടി:ദേശീയപാത പൂക്കിപറമ്പില്‍ ബസ് തട്ടി വഴിയാത്രക്കാരനായ വയോധികന്‍ മരിച്ചു. പൂക്കിപ്പറമ്പ് സ്വദേശി തൈക്കാടാന്‍ ആലി മുസ്ലിയാര്‍ (80) ആണ് മരിച്ചത്. വൈകുന്നേരം 6.30 പൂക്കിപ്പറമ്പ് അങ്ങാടിയില്‍ വെച്ചു ബസ് ഇടിക്കുകയായിരുന്നു.

കോട്ടക്കലില്‍ നിന്ന് വെന്നിയൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തട്ടിയാണ് അപകടമുണ്ടായത്.
കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share news
error: Content is protected !!
Scroll to Top