Section

malabari-logo-mobile

അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി കീഴടങ്ങി

HIGHLIGHTS : കൊച്ചി എറണാകുളം മഹാരാജസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ സഹല്‍ കീഴടങ...

കൊച്ചി എറണാകുളം മഹാരാജസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ സഹല്‍ കീഴടങ്ങി. രണ്ട് വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ ഇന്ന് രാവിലെ എറണാകുളം സെഷന്‍സ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ കേസിലെ പത്താം പ്രതിയാണ്.
സഹലിനെ പിടകൂടാന്‍ ആവാത്തതിനാല്‍ പോലീസിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരിന്നു

കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പായിരുന്ന ജൂണ്‍ മാസത്തിലാണ് മഹാരാജാസ് ക്യാമ്പസില്‍ വെച്ച് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊന്നത്. നവാഗതരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!