സംസ്ഥാനത്ത് അതിദാരിദ്ര്യ ലഘൂകരണത്തിന് നൂറു കോടി വിഹിതം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി . ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി സഭയില്‍ പറഞ്ഞു.
സംസ്ഥാനത്തെ 64,352 കുടുംബങ്ങള്‍ ഗുണഭോക്താക്കളാണ്. അതിദാരിദ്ര്യത്തില്‍ കഴിയുന്ന ഈ കുടുംബങ്ങളുടെ അതിജീവനത്തിനും ഉപജീവനത്തിനുമുള്ള കുടുംബാധിഷ്ഠിത മൈക്രോ പ്ലാനുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതാണ്.
ലൈഫ് മിഷന്‍ പദ്ധതിക്ക് 1771 കോടി അനുവദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷം 106000 വീടുകള്‍ കൂടി നിര്‍മിക്കുമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. റീബില്‍ഡ് കേരള പദ്ധതിക്ക് 1600 കോടിയും ബജറ്റില്‍ വകയിരുത്തി.




