കരസേനയുടെ ഹെലിക്കോപ്റ്റര്‍ ജമ്മു കശ്മീരില്‍ തകര്‍ന്നുവീണു

ജമ്മുകശ്മീരില്‍ കരസേനയുടെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ഗുറേസ് സെക്ടറില്‍ മഞ്ഞുമൂടിയ പ്രദേശത്താണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
പൈലെറ്റും കോ പൈലെറ്റും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടുവെന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപകട കാരണം എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Share news
error: Content is protected !!
Scroll to Top