അനുശ്രീ കേന്ദ്രകഥാപാത്രമായെത്തുന്ന ‘താര’ യുടെ ചിത്രീകരണം പൂര്‍ത്തിയായി

മലയാളികളുടെ കുടുംബ നായിക അനുശ്രീ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ‘താര’ പൂര്‍ത്തിയായി. സ്ത്രീജീവിതത്തിന്റെയും കുടുംബ ബന്ധത്തിന്റെയും ആഴങ്ങളെ തൊടുന്ന ‘താര’ യില്‍ അനുശ്രീയുടെ ഭര്‍ത്താവായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജൂഡ് വേഷമിടുന്നു.

അന്റോണിയോ മോഷന്‍ പിക്‌ചേഴ്‌സ്, ക്ലോസ് ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ്, സെമീര്‍ മൂവീസ് എന്നിവയുടെ ബാനറില്‍ സംവിധായകന്‍ ദെസ്വിന്‍ പ്രേം ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. അഭിനയിച്ച മറ്റ് സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തയായ വേഷമാണ് താരയില്‍ ജൂഡിന്റേത്. നെഗറ്റീവ് റോള്‍ ആണെങ്കിലും സിനിമയെ മുന്നോട്ടു നയിക്കുന്ന കഥാപാത്രമാണിത്.

കൊച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം നടന്ന ‘താര’ ഫെബ്രുവരിയില്‍ പൂര്‍ത്തിയായി. ഉടന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും.സനല്‍ അമന്‍,വിജിലേഷ്, ദിവ്യഗോപിനാഥ് തുടങ്ങിയവരും വേഷമിടുന്നു.

നടനും നാടകപ്രവര്‍ത്തകനുമായ ജെബിന്‍ ജെസ്മസ്, നിരവധി മുന്‍നിര ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രഭ ജോസഫ് എന്നിവരാണ് താരയുടെ നിര്‍മ്മാതാക്കള്‍. സംവിധായകന്റെ തന്നെ കഥയ്ക്കും തിരക്കഥയ്ക്കും കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിര്‍വഹിക്കുന്നു. ക്യാമറ: ബിബിന്‍ ബാലകൃഷ്ണന്‍, സംഗീതം: വിഷ്ണു വി.ദിവാകരന്‍, ആര്‍ട്ട്: അജി വിജയന്‍, മേക്കപ്പ്: മണികണ്ഠന്‍ മരത്താക്കര, കോസ്റ്റ്യൂം: അഞ്ജന തങ്കച്ചന്‍

 

Share news
error: Content is protected !!
Scroll to Top