തിരൂരങ്ങാടി: ആരോഗ്യ വകുപ്പിൻ്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എയ്ഡ്സിതിരെയുള്ള ബോധവൽക്കരണ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മജീഷ്യൻ രാജീവ് മേമുണ്ടയുടെ നേതൃത്വത്തിൽ മാജിക് ഷോ നടത്തി.
താലൂക്കാശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി സൂപ്രണ്ട് ഡോക്ടർ.പ്രഭുദാസ്.ആർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ബിജുമോൻ.വി,
ഹെൽത്ത് ഇൻസ്പെക്ടർ ഹസിലാൽ.കെ.സി, ജെ.എച്ച്.ഐമാരായ കിഷോർകുമാർ.പി.വി, അബ്ദു റസാക്ക്.പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കോളേജ് വിദ്യാർഥികളും ആശാ വളണ്ടിയർമാരും ആരോഗ്യപ്രവർത്തകരും പങ്കെടുത്തു.




