Section

malabari-logo-mobile

കോവിഡ് പ്രോട്ടോകോള്‍ ലംഘനം; പോത്തീസിന്റെ ലൈസന്‍സ് റദ്ദുചെയ്തു

HIGHLIGHTS : Violation of Covid protocol; Pothys' license was revoked

തിരുവനന്തപുരം എംജി റോഡിലെ പോത്തീസ് വസ്ത്രശാലയുടെ ലൈസന്‍സ് റദ്ദുചെയ്തു. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സ്ഥാപനം പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി..

നഗരസഭാ ആരോഗ്യവിഭാഗം പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്. സ്ഥാപനത്തിന്റെ പ്രധാന വാതില്‍ അടച്ചശേഷം ജീവനക്കാര്‍ കയറുന്ന പിന്‍വാതിലിലൂടെ കടയിലേക്ക് വരുന്ന ആളുകളെ കയറ്റിയാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്.
കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്,ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്, 94ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 447ാം വകുപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

sameeksha-malabarinews

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരസഭയും സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനങ്ങളോട് വ്യാപാരസമൂഹം സഹകരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു. നേരത്തെയും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സംഭവത്തില്‍ പോത്തീസിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പിഴ അടച്ച ശേഷമാണ് സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!