HIGHLIGHTS : Potato juice for glowing skin
ഉരുളക്കിഴങ്ങ് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി,ഓര്‍ഗാനിക് എന്‍സൈമുകള്‍ എന്നിവ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ഇത് ഇരുണ്ട പാടുകള്‍ക്കും പിഗ്മെന്റേഷനും നല്ലൊരു പരിഹാരമാണ്. മുഖക്കുരു നിയന്ത്രിക്കാനും മുഖക്കുരു ഒഴിവാക്കാനും , മുഖത്തെ ചുളിവുകളും കരിവാളിപ്പ് മാറ്റാനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കുന്നു. ഇവയില്‍ അടങ്ങിയിട്ടുള്ള വെള്ളവും പോഷകങ്ങളും ചര്‍മ്മത്തെ ഈര്‍പ്പം ഉള്ളതാക്കുകയും ചെയ്യും.
ഇത് ഏറെ പോഷക ഗുണമുള്ളതുകൊണ്ടുതന്നെ ചര്‍മ്മത്തില്‍ പുരട്ടാന്‍ മാത്രമല്ല ഉരുളക്കിഴങ്ങ് നീര് കുടിക്കുകയും ചെയ്യാം. വേവിക്കാത്ത ഉരുളക്കിഴങ്ങില്‍ പൊട്ടാസ്യം, സള്‍ഫര്‍,ക്ലോറൈഡ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.ഇവയെല്ലാം തന്നെ ചര്‍മ്മത്തിന് ഏറെ ഗുണം നല്‍കുന്നതാണ്.