പോസ്റ്റല്‍ വോട്ട് കാണാനില്ലെന്ന് പരാതി: പരപ്പനങ്ങാടിയില്‍ നഗരസഭ ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു

പരപ്പനങ്ങാടി:  തദ്ദേശതെരഞ്ഞെടുപ്പില്‍ തങ്ങള്‍ നല്‍കിയ പോസ്റ്റല്‍ വോട്ടുകള്‍ വോട്ടണ്ണല്‍ കേന്ദ്രത്തിലെത്തിയില്ലെന്ന പരാതിയുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പരപ്പനങ്ങാടി നഗരസഭ ഉപരോധിക്കുന്നു. ഡിവിഷന്‍ 5, 6, 7, എന്നിവിടങ്ങളിലെ തങ്ങളുടെ പോസ്റ്റല്‍ വോട്ടാണ് കാണാതായതെന്ന് ഇവര്‍ പറയുന്നു.

ഇതില്‍ അഞ്ചാം ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചത് 8 വോട്ടിനാണ് ഇവിടെ തങ്ങളുടെ 9 പോസ്റ്റല്‍ വോട്ടുകള്‍ കാണാതായെന്ന് സിപിഎം ലോക്കല്‍ സക്രട്ട്‌റി തുളസിദാസ് പറഞ്ഞു.
5ാം ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി റംലത്തിന് 485 വോട്ടും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍സിക്ക് 477 വോട്ടും ലഭിച്ചു. വോട്ടണ്ണെല്‍ കേന്ദ്രത്തില്‍ നിന്നുതന്നെ ഇക്കാര്യത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top