വള്ളിക്കുന്ന് പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു.
ആകെയുള്ള 23 സീറ്റുകളില്‍ 18 വാര്‍ഡുകളില്‍ വോട്ടെണ്ണക്കഴിഞ്ഞപ്പോള്‍ 12 സീറ്റുകള്‍ നേടി എല്‍ഡിഎഫ് കേവലഭൂരിപക്ഷം നേടിക്കഴിഞ്ഞു. യുഡിഎഫിന് ആറ് സീറ്റുകളാണ് ലഭിച്ചത്. ബിജെപിക്ക് ഇതുവരെ സീറ്റൊന്നും ലഭിച്ചിട്ടില്ല.
4,5,6,7,8,10,11,12,13,16,17,18 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്. 1,2,3,9,14,15 വാര്‍ഡുകളില്‍ യുഡിഎഫും ജയിച്ചു. കഴിഞ്ഞതവണ ജയിച്ച കോണ്‍ഗ്രസ് സ്വതന്ത്രനും, മുന്‍ സിപിഎം നേതാവുമായ ഇ ദാസന്‍ മുന്നുറില്‍പരം വോട്ടുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം നേതാവുമായ പ്രീതറാണിയും പരാജയപ്പെട്ടു.
കഴിഞ്ഞതവണ യുഡിഎഫിന് 11 സീറ്റും എല്‍ഡിഎഫിന് 10 സീറ്റും ബിജെപിക്ക് 2 സീറ്റുമാണ് ലഭിച്ചത്.




