Section

malabari-logo-mobile

ജനകീയ മത്സ്യകൃഷി പദ്ധതി: ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു

HIGHLIGHTS : വെളിയങ്കോട് : ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ മള്‍ട്ടി പര്...

വെളിയങ്കോട് : ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ മള്‍ട്ടി പര്‍പ്പസ് കോപ്പറേറ്റീവ് സൊസൈറ്റി സഹകരണ സംഘം കൂട്ടായ്മയുടെ മത്സ്യ കൃഷിയിടത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും അതു വഴി കര്‍ഷര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉള്‍നാടന്‍ മത്സ്യമേഖല വികസിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലയില്‍ 2016-17 ജനകീയ മത്സ്യകൃഷി പദ്ധതിയിലൂടെയാണ് എക്സ്റ്റെന്‍സിവ് കൃഷി രീതിയില്‍ നിന്നും സൂപ്പര്‍ ഇന്റെസീവ് കൃഷി രീതിയിലേക്ക് മത്സ്യ കര്‍ഷകരെ ആകര്‍ഷിപ്പിച്ചത് . കുളങ്ങളിലെ നൈല്‍ തിലാപ്പിയ കൃഷി, കുളങ്ങളിലെ ശാസ്ത്രീയ കാര്‍പ് കൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, കുളങ്ങളിലെ കാറ്റ് ഫിഷ് മത്സ്യകൃഷി, കുളങ്ങളിലെ പാന്‍ ഗസിയാസ് മത്സ്യകൃഷി, ഓരുജല മത്സ്യകൃഷി, ശുദ്ധജല /ഓരുജല കൂട് കൃഷി, റീ സിര്‍ക്യൂലറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, മത്സ്യ വിത്തുല്‍പാദന യൂണിറ്റുകള്‍ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ഉള്‍നാടന്‍ മത്സ്യകൃഷിയുമായി നടപ്പിലാക്കി വരുന്നത്.

sameeksha-malabarinews

ജില്ലയില്‍ ആകെ 685.28 ഹെക്ടര്‍ വിസ്തൃതിയില്‍ 2440 മത്സ്യകര്‍ഷകരിലൂടെ വിവിധ മത്സ്യകൃഷി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. വളരെ ശാസ്ത്രീയമായി ബയോ സെക്യൂരിറ്റി ഉറപ്പു വരുത്തുന്ന കുളങ്ങളിലെ നൈല്‍ തിലിപ്പിയ കൃഷി രീതിയിലേക്ക് കടന്നു വരുന്ന ഒട്ടനവധി കര്‍ഷകരിലൂടെ 7.82 ഹെക്ടര്‍ വിസ്തൃതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്ക് അധികവരുമാനം കൈവരിക്കുന്നതിനായി കടല്‍ കൂട് മത്സ്യ കൃഷി പദ്ധതിയും ജില്ലയില്‍ നടപ്പിലാക്കുന്നുണ്ട്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. അഡ്വ ഇ. സിന്ധു അധ്യക്ഷയായി. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കള്ളാട്ടയില്‍ ഷംസു, വൈസ് പ്രസിഡന്റ് ഫൗസിയ, ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ചിത്ര, സ്ഥിര സമിതിയംഗം മജീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജയന്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീജേഷ്, അസി. രജിസ്ട്രാര്‍ ജയരാജന്‍, മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിലെ ഹുസൈന്‍, ഗിരിവാസന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!