പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ ഹരിതസേനാ പ്രവര്‍ത്തകര്‍ക്ക് സ്റ്റീല്‍ പാത്രങ്ങള്‍ വിതരണം ചെയ്തു. പാത്രങ്ങളുടെ വിതരണം സപീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഗ്രീന്‍ പ്രാട്ടോകോള്‍ നടപ്പിലാക്കുന്നതിനും ഹരിതസേനാ പ്രവര്‍ത്തകര്‍ക്ക് ഒരു വരുമാനമാകുന്നതിനുമാണ് പാത്രങ്ങള്‍ വിതരണം ചെയ്തത്.
ഏകദേശം 1,000 പേര്‍ക്ക് ഭക്ഷണ കഴിക്കാനുള്ള പാത്രങ്ങളാണ് വിതരണം ചെയ്തത്. ചെറിയ രീതിയില്‍ വാടകയും പാത്രങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഹരിതസേനാംഗങ്ങളെ സമീപിക്കാം.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, ഹരിത മിഷന്‍ റിസോഴ്സ് പേഴ്സണ്‍ പി. ശ്രീധരന്‍, വൈസ് പ്രസിഡന്റ് നിസാര്‍, കെ.പി രാജന്‍, എം. സുനില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു




