‘ഗാന്ധിയെ കൊന്നതിന് രണ്ടു പക്ഷമുള്ള നാടാ സാറേ ഇത്’ ; ഡയലോഗില്‍ വൈറലായി ‘ജനഗണമന’ പ്രൊമോ വിഡിയോ

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം ‘ജനഗണമന’യുടെ പ്രൊമോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ജയിലില്‍ പൃഥ്വിരാജും സുരാജും തമ്മിലുള്ള രംഗമാണ് പ്രൊമോ വീഡിയോയില്‍.

പോലീസ് ഓഫീസറുടെ വേഷത്തില്‍ സുരാജും കുറ്റവാളിയുടെ വേഷത്തില്‍ പൃഥ്വിരാജുമാണ്. രാജ്യദ്രോഹക്കുറ്റമാണ്, കുടുങ്ങും എന്ന് സുരാജിന്റെ കഥാപാത്രം പറയുമ്പോള്‍ താന്‍ ഊരിപ്പോരും , ഗാന്ധിയെ കൊന്നതിന് രണ്ടു പക്ഷമുള്ള നാടാണ് സാറേ ഇത് എന്ന് പൃഥ്വിരാജ് പറയുന്നുണ്ട്. ഇതാണ് പ്രൊമോയുടെ ആകര്‍ഷണം.

ഡിജോ ജോസഫ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ ഷാരിസ് മുഹമ്മദിന്റേതാണ്. ഡ്രൈവിങ് ലൈസന്‍സിന് ശേഷം സുരാജും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്.

 

Share news
error: Content is protected !!
Scroll to Top