Section

malabari-logo-mobile

ഹരിത പെരുമാറ്റ ചട്ടം ; എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി പരപ്പനങ്ങാടി നഗരസഭ

HIGHLIGHTS : പരപ്പനങ്ങാടി: ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ 10000 സര്‍ക്കാര്‍ ഓഫീസുകളെ ഹരിത ഓഫീസായി പ്രഖ്യാപിക്കുന്നതിന...

പരപ്പനങ്ങാടി: ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ 10000 സര്‍ക്കാര്‍ ഓഫീസുകളെ ഹരിത ഓഫീസായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ എ-ഗ്രേഡ് ലഭിച്ച പരപ്പനങ്ങാടി നഗരസഭയ്ക്കുള്ള സര്‍ട്ടിഫിക്കറ്റും ഉപഹാരവും എം.എല്‍.എ പി.കെ അബ്ദുറബ്ബില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ എ.ഉസ്മാന്‍ ഏറ്റുവാങ്ങി.

ഹരിത ഓഫീസായി പ്രഖ്യാപിച്ച നഗരസഭയിലെ 13 ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ വെച്ച് എം.എല്‍.എ നിര്‍വഹിച്ചു.

sameeksha-malabarinews

നഗരസഭാ ചെയര്‍മാന്‍ എ.ഉസ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ.ഷഹര്‍ബാനു സ്വാഗതം പറഞ്ഞു. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.പി. ഷാഹുല്‍ ഹമീദ്, സീനത്ത് ആലിബാപ്പു, നിസാര്‍ അഹമ്മദ്, മുഹ്‌സിന, കൗണ്‍സിലര്‍ സി.ജയദേവന്‍, റവന്യു ഇന്‍സ്പെക്ടര്‍ ഹസ്സന്‍ കെ.വി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഗ്രീന്‍പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ ഹുസൈന്‍ .എ റിപ്പോര്‍ട്ടും നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. സുബ്രഹ്‌മണ്യന്‍ നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!