പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനിടയില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കൊച്ചി മുനമ്പത്ത് കണ്ടെത്തി. രണ്ടുപേടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികള്‍ അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും തിരിച്ചെത്താതെ വന്നതിനെതുടര്‍ന്ന് തിരച്ചിലിന് നേവിയുടെ സഹായം തേടിയിരുന്നു. സ്പീക്കറുടെ ഇടപെടലിനെ തുടര്‍ന്നാണ് നേവി സഹായം വാഗ്ദാനം ചെയ്തത്. ഇതിനിടയിലാണ് ഇവരെ കണ്ടെത്തിയത്. ഡെപ്യുട്ടി കളക്റ്ററും കോസ്റ്റ് ഗാര്‍ഡുമായി സ്പീക്കര്‍ സംസരിച്ചു.

ഡിസംബര്‍ 21ന് പൊന്നാനി അഴിമുഖത്ത് നിന്ന് ഫൈബര്‍ വള്ളവുമായി മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. പൊന്നാനി സ്വദേശികളായ മുജീബ്(43)സുല്‍ഫിക്കര്‍(32)മറ്റൊരു മത്സ്യത്തൊഴിലാളിയടക്കം മൂന്ന് പേരുമായി പോയ ഫൈബര്‍ വള്ളമാണ് കഴിഞ്ഞ ആറു ദിവസങ്ങളായിട്ടും തിരിച്ചെത്തിയില്ലെന്ന് കാണിച്ച് വള്ളത്തിന്റെ ഉടമ പൊന്നാനി സ്വദേശി സിദ്ധിക്ക് പൊന്നാനി കോസ്റ്റല്‍ പോലീസിന് പരാതി നല്‍കിയത്.
സംഭവത്തില്‍ കോസ്റ്റല്‍ പോലീസും ഫിഷറിസ് വകുപ്പും തിരച്ചില്‍ നടത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top