Section

malabari-logo-mobile

അവസാനം പൊന്നാനിയിലെ നറുക്ക് എന്തുകൊണ്ട് പിവി അന്‍വറിന്

HIGHLIGHTS : തിരൂര്‍ : പൊന്നാനി മാത്രമായിരുന്നു സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ പൂര്‍ത്താകാതെ അനിശ്ചതത്വം

തിരൂര്‍ : പൊന്നാനി മാത്രമായിരുന്നു സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ പൂര്‍ത്തിയാകാതെ
അനിശ്ചതത്വം സൃഷ്ടിച്ച ഒരു ലോകസഭ സീറ്റ്. കഴിഞ്ഞ തവണ മണ്ഡലത്തിലെ ചരിത്രത്തില്‍ ലീഗിന് ലഭിച്ച ഏറ്റവും കുറഞ്ഞ ഭുരിപക്ഷവും, തുടര്‍ന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ താനൂരടക്കം മുന്ന് മണ്ഡലങ്ങള്‍ ഇതിനോടൊപ്പം
നിന്നതും ഇത്തവണ കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുമെന്ന് രാഷ്ട്രീയപ്രതീതി നേരത്തെ മുതല്‍ നിലനില്‍ക്കുന്നുണ്ട്. ഇതോടെ എല്‍ഡിഎഫും യുഡിഎഫും വളരെ കരുതലോടെയാണ കരുക്കള്‍ നീക്കിയത്.

കെടി ജലീല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകള്‍ പുറത്തുവന്നപ്പോള്‍ തന്നെ മുസ്ലീംലീഗ് അപകടം മണത്തു. ജലീലിനെതിരെ ബന്ധുനിയമനവിവാദം കൊടുമ്പിരിക്കൊണ്ടതോടെ ഇടതുപക്ഷം ഈ നീക്കത്തില്‍ നിന്നും പുറകോട്ട് പോയി. തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം വീണ്ടും പൊതുസ്വതന്ത്രനെ തെരഞ്ഞപ്പോള്‍, എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിന്റെയും, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിന്റെയും,താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്റെയും പേരുകള്‍ ഉയര്‍ന്നുവന്നു.

sameeksha-malabarinews

എല്ലാ നിയമസഭ മണ്ഡലം കമ്മറ്റികള്‍ക്കും സ്വീകര്യമായൊരു പേര് താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്റെതായിരുന്നു. എന്നാല്‍ എല്ലാതെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും താനൂരില്‍ നിരവധി വികസനപദ്ധതികള്‍ക്ക നേതൃത്വം നല്‍കാനുണ്ടെന്ന കാരണം പറഞ്ഞ് അബ്ദുറഹ്മാന്‍ മത്സരത്തിനില്ലെന്ന് നേതൃത്വത്തെ അറിയച്ചതോടെ സിപിഎം മറ്റു വഴികള്‍തേടുകയായിരുന്നു.

ഇതിനിടെ മുസ്ലീംലീഗിലും പൊന്നാനി അത്രത്തോളം സുരക്ഷിതമല്ലെന്ന തോന്നല്‍ നേതാക്കള്‍ക്കിടയില്‍ വളര്‍ന്നു. പികെ കുഞ്ഞാലിക്കുട്ടി പൊന്നാനിയിലും സിറ്റിങ് എംപി ഇടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തും മത്സരിക്കട്ടെ എന്ന നിര്‍ദ്ദേശം പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്ന വന്നു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറാകാതിരിക്കുകയും, മലപ്പുറമില്ലെങ്കില്‍ താന്‍ മത്സരിക്കാനില്ലെന്ന സൂചനയും നല്‍കി.

പൊന്നാനി മണ്ഡലത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന യുഡിഫിലെ കോണ്‍ഗ്രസ് മുസ്ലീംലീഗ് തര്‍ക്കങ്ങളാണ് ഇവരുടെ ആശങ്ക. പറപ്പുര്‍ പഞ്ചായത്തില്‍ ഇപ്പോഴും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ജനകീയമുന്നണിയുടെ ഭാഗമാണ്. പൊന്നാനിയില്‍ പരസ്യമായി സിറ്റിങ്ങ് എംപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ രംഗത്തെത്തി. ചെറിയമുണ്ടത്തും കോണ്‍ഗ്രസ് മുസ്ലീംലീഗുമായി അത്ര രസത്തിലല്ല. മാത്രമല്ല കോണ്‍ഗ്രസ്സിന് നിര്‍ണ്ണായക സ്വാധീനമുള്ള പാലക്കാട് ജില്ലയിലെ തൃത്താല നിയമസഭ മണ്ഡലവും പൊന്നാനിയിലാണ്

തിരഞ്ഞെടുപ്പ് അടുത്തതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് മുസ്ലീംലീഗ് കോണ്‍ഗ്രസ് സംസ്ഥാന ജില്ലാനേതൃത്വങ്ങളോട് ആവിശ്യപ്പെട്ടിട്ടുണ്ട്. ഈ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഡിസിസി പ്രസിഡന്റ് വിവി പ്രകാശിന്റെയും, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിന്റെയും, എപി അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ സബ്കമ്മറ്റി രൂപീകരിച്ച് ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്.

യുഡിഎഫിലെ തര്‍ക്കങ്ങള്‍ തങ്ങള്‍ക്ക് സാധ്യതയാക്കി മാറ്റാനാകുമോയെന്നു തന്നെയാണ് അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലുടെ ഇടതുമുന്നണി ലക്ഷ്യം വെക്കുന്നത്. കോണ്‍ഗ്രസ് മുന്‍ ജില്ലാ വൈസ്പ്രസിഡന്റായിരുന്ന പിവി അന്‍വര്‍ ഇപ്പോഴും ഒരു വിഭാഗം കോണ്‍ഗ്രസ്സുമായി അടുത്തബന്ധമുണ്ടെന്ന് ഇടതുനേതൃത്വം കരുതുന്നു.

എന്നാല്‍ കക്കാടുംപൊയിലിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുമായി ബന്ധപ്പെട്ട് അന്‍വറിന് നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ പ്രതിരോധിക്കുകയെന്ന ബാധ്യതകൂടി തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടാകും.

ഒന്നുറപ്പാണ് വരുദിവസങ്ങളില്‍ ഇതുവരെ പൊന്നാനി കാണാത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തന്നെയാകും വേദിയാകുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!