Section

malabari-logo-mobile

സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; 6 സിറ്റിങ്ങ് എംപിമാര്‍ മത്സരിക്കും

HIGHLIGHTS : തിരു: സിപിഐഎം കേരളത്തിലെ 16 ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ

തിരു: സിപിഐഎം കേരളത്തിലെ 16 ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് വനിതകളടക്കം പരിചയസമ്പന്നരും, യുവാക്കളും അടങ്ങിയ പട്ടികയാണ് സംസ്ഥാന സക്രട്ടറി കോടിയേരി ബാലകൃഷണന്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരിക്കുന്നത്.

സിറ്റിങ്ങ് എംപിമാരില്‍ കാസര്‍ക്കോട് എംപി കരുണാകരന്‍ ഒഴികെ ബാക്കിയല്ലാവരും മത്സരിക്കും.
കാസര്‍കോട് സിപിഎം ജില്ലാ സക്രട്ടറിയും മുന്‍ തൃക്കരിപ്പൂര്‍ എംഎല്‍എയുമായ കെപി സതീഷ്ചന്ദ്രന്‍ മത്സരിക്കും. കണ്ണൂരില്‍ പികെ ശ്രീമതി ടീച്ചര്‍ വീണ്ടും മത്സരിക്കും. വടകര തിരിച്ചുപിടിക്കാന്‍ കണ്ണൂര്‍ ജില്ലാസക്രട്ടറി പി ജയരാജനെയാണ് സിപിഎം ഇത്തവണ കളത്തിലിറക്കുന്നത്.

sameeksha-malabarinews

കോഴിക്കോട് എംകെ രാഘവനില്‍ നിന്ന് മണ്ഡലം പിടിക്കാന്‍ കോഴിക്കോട് നോര്‍ത്ത് എംഎല്‍എയും ഡിവൈഎഫ്‌ഐ മുന്‍സംസ്ഥാന പ്രസിഡന്റുമായ എ പ്രദീപ് കുമാറാണ് മത്സരരംഗത്തുണ്ടാകുക.

മലപ്പുറത്ത് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു മത്സരിക്കും. പൊന്നാനിയില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറാണ് മത്സരിക്കുന്നത്.

പാലക്കാട്ടും ആലത്തിയൂരും സിറ്റിങ് എംപിമാരായ എംബി രാജേഷും, പികെ ബിജുവും മത്സരിക്കും.

ചാലക്കുടിയില്‍ ഇന്നസെന്റ് ഇത്തവണയും മത്സരിക്കുന്നുണ്ട്. എറണാകുളത്ത് സിപിഎം ജില്ലാസക്രട്ടറിയും മുന്‍ രാജ്യസഭ എംപിയുമായ പി രാജീവ് മത്സരിക്കും.

കോട്ടയത്ത് ജില്ലാ സക്രട്ടറി വാസവനാണ് ഇത്തവണ മത്സരരംഗത്ത്.

അരൂര്‍ എംഎല്‍എ ആരിഫിനെയാണ് സിപിഎം ആലപ്പുഴ പിടിക്കാന്‍ തിരഞ്ഞെടുപ്പ് ഗോദയിലിറക്കുന്നത്. പത്തനംതിട്ടയില്‍ ആറന്‍മുള എംഎല്‍എയായ വീണാ ജോര്‍ജ്ജ് ആണ് മത്സരിക്കുന്നത്.
കൊല്ലത്ത് സിപിഎം സംസ്ഥാനസക്രട്ടറിയേറ്റ് അംഗവും മുന്‍ രാജ്യസഭ അംഗവുമായ കെഎന്‍ ബാലഗോപാല്‍ മത്സരിക്കും. ആറ്റിങ്ങലില്‍ നിന്ന് സിറ്റിങ് എംപി സമ്പത്ത് തന്നെയാണ് ഇത്തവണയും രംഗത്തുള്ളത്. നാലാം തവണയാണ് സമ്പത്ത് ഈ മണ്ഡലത്തില്‍ ജനവിധി തേടുന്നത്.

മറ്റ് നാല് സീറ്റുകളില്‍ സിപിഐയാണ് മത്സരിക്കുന്നത്.
ഇതോടെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജയസാധ്യത മുഖ്യമാനദണ്ഡമാക്കിയതുകൊണ്ട് തന്നെയാകാം ഇത്തവണ ആറ് സിറ്റിങ് എംഎല്‍എമാരും ലോകസഭയിലേക്ക് മത്സരിക്കുന്നവരുടെ പട്ടികയിലുണ്ട്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!