തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ മരിച്ചു

പരപ്പനങ്ങാടി : തീപ്പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ ഷീബ പുതക്കര മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രിയില്‍ പന്ത്രണ്ട്ു മണിയോടെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടില്‍ വെച്ച് സ്വയം തീകൊളുത്തിയ ഇവരെ ഗുരതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകായിരുന്നു.

ഷീബ ചെട്ടിപ്പടി കീഴ്ച്ചിറ ഏഴാം
ഡിവിഷനില്‍ നിന്നുമാണ് ജയിച്ചത്. സിപിഐഎം കൗണ്‍സിലറാണ്.

ഭര്‍ത്താവ് പുതക്കര വേലായുധന്‍
മക്കള്‍ അതുല്യ, അക്ഷയ്‌

 

Related Articles