തിരൂരങ്ങാടിയില്‍ ചങ്ങാതി ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാസര്‍വ്വേയ്ക്ക് തുടക്കം

തിരൂരങ്ങാടി: സംസ്ഥാന സാക്ഷരതാ മിഷന്‍ തിരൂരങ്ങാടി നഗരസഭയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ചങ്ങാതി സാക്ഷരതാ പരിപാടിയുടെ സര്‍വ്വെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. തിരൂരങ്ങാടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ടി.റഹീദ അധ്യക്ഷത വഹിച്ചു.

ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്ന് വിവരശേഖരണം നടത്തിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വൈസ് ചെയര്‍മാന്‍ എം.അബ്ദുറഹ്മാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജിതോമസ് പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യസ സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ സി.പി.ഹബീബ, കൗണ്‍സിലര്‍മാരായ എം.എ അബ്ദുള്‍ റഹീം, അവറാന്‍കുട്ടി, സെക്രട്ടറി നാസിം, അസി.കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രമേഷ്‌കുമാര്‍, പ്രേരക്മാരായ വി.പി, വിജയ,എം.കാര്‍ത്ത്യായനി,ടി.ശ്രീധരന്‍, എ.സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top