മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു;മാറ്റമില്ല; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി;പൊന്നാനിയില്‍ ഇ.ടിമൂന്നാം സീറ്റ് ഇല്ല

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും മത്സരിക്കും. രാമനാഥപുരം മണ്ഡലത്തില്‍ നവാസ് ഗനി മത്സരിക്കും.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.

ലോക്‌സഭയിലേക്ക് തങ്ങള്‍ക്ക് മൂന്ന് സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചില്ല. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ പാലക്കാടോ, കാസര്‍കോടോ ഒരു സീറ്റാണ് ലീഗ് ആവശ്യപ്പെട്ടിരുന്നത്. അതെസമയം ഒഴിവുരുന്നതിനനുസരിച്ച് രണ്ടാമത്തെ രാജ്യസഭ സീറ്റ് ലീഗിന് അനുവദിക്കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിട്ടുള്ളതായി തങ്ങള്‍ പറഞ്ഞു.

Related Articles