പൊന്നാനി; പൊന്നാനി തീരദേശ ദേശീയപാതയില്‍ പാലപ്പെട്ടി സ്വാമിപ്പടിയില്‍ വാഹനാപകടം. മെഹ്ഫില്‍ മഹല്‍ ഓഡിറ്റോറിയത്തിന് മുന്‍പിലാണ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിരെ വന്ന കാറിലിടിച്ച് സമീപത്തെ മതിലിലും ഇടിച്ച് അപകടം ഉണ്ടായത്.
അപകടത്തില്‍ പരിക്കുപറ്റിയ ഓട്ടോറിക്ഷ ഡ്രൈവര്‍, പൊന്നാനി കോട്ടത്തറ സ്വദേശി വള്ളിക്കാട്ട് ശിവദാസന്‍ എന്നിവരെ പാലപ്പെട്ടി അല്‍ഫാസ ആംബുലന്‍സ് പ്രവര്‍ത്തകര്‍ പൊന്നാനി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരൂരില്‍ നിന്നും എറണാംകുളത്തേക്ക് പോകുകയായിരുന്ന കാറും, ഗുരുവായൂരില്‍ നിന്നും പൊന്നാനിയിലേക്ക് വരികയായിരുന്ന ഓറോക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്.




