അരീക്കോട്ട് കാണാതായ കുട്ടിക്കുവേണ്ടി വനത്തില്‍ നടത്തിയ തിരച്ചില്‍ നിര്‍ത്തിവെച്ചു

മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടരി വെറ്റിലപ്പാറയില്‍ ഒരാഴ്ചയിലധികമായി കാണാതായ മുഹമ്മദ് സൗഹാന് വേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഒമ്പത് ദിവസം മുന്‍പ് കാണാതായ സൗഹാനു വേണ്ടി വീടിന്റെ പരിസരത്തും വീടിനോട് ചേര്‍ന്നുള്ള വനപ്രദേശത്തും നടത്തിയ തിരിച്ചിലാണ് ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയ അവസാനമായി നാട്ടുകാരില്‍ ഒരാള് ആകണുന്നത്. ആ സമയത്ത് വനപ്രദേശത്തിന് സമീപത്ത് നിന്നാണ് കണ്ടത്. പിന്നീട് ഇതുവരെ കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

തൂടര്‍ ദിവസങ്ങളില്‍ പോലീസും, ഫയര്‍ സര്‍വ്വീസും, സന്നദ്ധപ്രവര്‍ത്തകരും, നാട്ടുകാരും ചേര്‍ന്ന നിരവധി തവണയാണ് തിരിച്ചില്‍ നടത്തിയത്.

ഇപ്പോള്‍ സംഭവദിവസം വീടിന്റെ പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ചുപോകുകയും ചെയ്ത ഒരു വാഹനം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top