വന്‍ സൈബര്‍ പണം തട്ടിപ്പ് സംഘം താനൂര്‍ പോലീസിന്റെ പിടിയില്‍ ചെറിയ പലിശക്ക് വന്‍ തുക ലോണ്‍ നല്‍കുമെന്ന് വാഗ്ദാനം

താനൂര്‍: വന്‍ സൈബര്‍ പണം തട്ടിപ്പ് സംഘം താനൂര്‍ പോലീസിന്റെ പിടിയിലായി. . കോട്ടയം സ്വദേശി പലമാറ്റം ഹൗസ് വേലൂര്‍ മുത്തു സരുണ്‍(32), പാണ്ടിക്കാട് സ്വദേശി പുതില്ലതുമാടം ഹൗസ് കോളപ്പറമ്പ് രാഹുല്‍ വയസ്സ് (24), പത്തനംതിട്ട റാന്നി സ്വദേശി കാഞ്ഞിരത്തമലയില്‍ മക്കപ്പുഴ മണ്ണാന്‍ മാരുതി ജിബിന്‍ (28), ശ്രീവിളി പുത്തൂര്‍ വിരുദനഗര്‍ കാളിയമ്മന്‍ കോവില്‍ സ്ട്രീറ്റ് സ്വദേശി ഗോവിന്ദരാജ്(33) എന്നിവരാണ് പിടിയിലായത്. ചെറിയ പലിശ നിരക്കില്‍ കോടികളുടെ ലോണ്‍ ശരിയാക്കി നല്‍കാമെന്നേറ്റ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ഇവര്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

താനൂര്‍ സ്വദേശിയാണ് പരാതിക്കാരന്‍. ഇയാളുടെ ഫോണില്‍ ബത്തിലേഹേം അസോസിയേറ്റസ് എന്നപേരിലുള്ള കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ലഭിക്കുമെന്നുള്ള മെസേജ് ലഭിക്കകുകയായിരുന്നു.ഈ മെസേജില്‍ കൊടുത്ത നമ്പറില്‍ വിളിച്ച് ബിസിസിനസ്സിനായി ഒന്നരക്കോടി പരാതിക്കാരന്‍ ആവിശ്യപ്പെട്ടു.
തുടര്‍ന്ന് ഇതിനായി 25,000രൂപയുടെ 27 മുദ്രപത്രം വേണമെന്ന് ആവിശ്യപ്പെട്ടു എന്നാല്‍ പരാതിക്കാരന്‍ എല്ലായിടത്തും 25000 രൂപയുടെ മുദ്രപത്രം അന്വേഷിച്ചപ്പോള്‍
കിട്ടിയില്ല. ഇക്കാര്യം അറിയിച്ച പരാതിക്കാരനോട് മുദ്രപത്രം ബാംഗ്ലൂരില്‍ ഉണ്ടെന്നും അതീശ്വര സ്റ്റാമ്പ് വേണ്ടര്‍സ് എന്നാ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചാല്‍ സ്റ്റാമ്പ് പേപ്പര്‍ തരുമെന്നും അറിയിച്ചു. ഇതിനായി 6,75,000രൂപ ആ അക്കൗണ്ടിലേക്കു അയക്കുകയും ശേഷം പ്രോസസ്സിംഗ് ഫീ ആയി 1,86,500രൂപയും അയച്ചുകൊടുത്ത ശേഷം ലോണ്‍ കിട്ടുന്നതിനായി പരസ്യത്തില്‍ കണ്ട നമ്പറില്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്.
ഏറെ വ്യത്യസ്തമായ ഈ തട്ടിപ്പ് ഏറെ മികവോടെയാണ് താനൂര്‍ പോലീസ് കണ്ടെത്തിയത്. ഇതിനായി ഒരാഴ്ച സംഘം ഉപയോഗിക്കുന്ന 100 കണക്കിന് നമ്പറുകള്‍ കണ്ടെത്തി അവരെ നിരീക്ഷിച്ചും ക്യാഷ് ട്രാന്‍സ്ഫര്‍ ചെയാന്‍ കൊടുക്കുന്ന ബാംഗ്ലൂരിലെ ജയനഗര്‍ AIT ബ്രാഞ്ചില്‍ ഇവരുടെ അതീശ്വര സ്റ്റാമ്പ് വേണ്ടര്‍സ് എന്ന പേരിലുള്ള അക്കൗണ്ട് പരിശോധിച്ചപ്പോള്‍ നിരവധി ആളുകളെ ഇത്തരത്തില്‍. ലോണ്‍ ഓഫര്‍ ചെയ്തു പറ്റിക്കപ്പെട്ടവരുടെ ലക്ഷക്കണക്കിന് രൂപ എത്തുന്നതായും പിന്‍വലിക്കുന്നതായും കണ്ടെത്തുകയും ചെയ്തു.

പോലീസിനോ സൈബര്‍ സെല്ലിനോ പിടിക്കാതിരിക്കാന്‍ ഇവര്‍ ഇടയ്ക്കിടെ വ്യാജ സിം കാര്‍ഡുകള്‍ മൊബൈല്‍ ഫോണുകള്‍ എന്നിവ മാറ്റിയും, താമസം കേരളം തമിഴ്‌നാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പല ഹോട്ടലുകളും വീടുകളും വാടകക്ക് എടുത്തു വ്യാജ പേരില്‍ താമസിക്കുന്ന രീതിയാണെന്ന് കണ്ടെത്തി. . സ്ഥിരമായി ഒരു സ്ഥലത്തും ഇവര്‍ താമസിക്കാറില്ല. ഒടുവില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികളെ സൂക്ഷമമായി നീരീക്ഷിച്ച് തമിഴ്‌നാടിലെ കള്ളന്മാര്‍ക്ക് പേരുകേട്ട ജില്ലയായ വിരുദ നഗറില്‍ നിന്നും സാഹസികമായാണ് പോലീസ് സംഘം പിടികൂടിയത്. പിടിയിലായവര്‍ ഐടി പ്രൊഫഷനല്‍സ് ആണ്. ഇവരുടെ കൈവശം ഉണ്ടായിരുന്ന തട്ടിപ്പിന് മാറ്റി മാറ്റി ഉപയോഗിക്കുന്ന 16മൊബൈല്‍ ഫോണുകളും 15.ഡെബിറ്റ്കാര്‍ഡുകളും നിരവധി പാസ്ബുക്കുകളും ചെക്ക് ബുക്കുകളും വ്യാജ സിം കര്‍ഡുകളും രേഖകളും ഇവര്‍ ഉപയോഗിക്കുന്ന ജാഗ്വര്‍ എന്ന ആഡംബര കാറും പിടിച്ചെടുത്തിട്ടുണ്ട് .

ഡിവൈഎസ്പി എം ഐ ഷാജിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ്, സിപി മാരായ ജിനേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ തമിഴ്നാട്ടില്‍ നിന്നും ബാംഗ്ലൂര്‍ നിന്നുമായി പിടികൂടിയത്

ഇവരുടെ തട്ടിപ്പ് രീതി വളരെ സൂക്ഷമമായാണ് . യുവാക്കളായ പ്രതികള്‍ തമിഴ് നാട്ടിലെ വിരുദ നഗര്‍ ഉള്ള വീരകുമാര്‍ എന്ന പ്രതിയുടെ ഫോട്ടോ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡ് എന്നിവ ബാംഗ്ലൂരില്‍ നിന്നും മാറ്റം വരുത്തി ആധികേശവന്‍ എന്നയാളുടെ പേരിലുള്ളതാക്കി ശേഷം യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ആളുടെയും അധീശ്വര സ്റ്റാമ്പ് വേണ്ടര്‍സ് എന്ന സ്ഥാപനത്തിന്റെയും പേരില്‍ ബാങ്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി . ശേഷം ലക്ഷകണക്കിന് ആളുകളുടെ മൊബൈലിലേക്ക് കുറഞ്ഞ ഇന്‌ട്രെസ്‌റ് റേറ്റില്‍ ലോണിന് ബന്ധപെടാന്‍ പറഞ്ഞു കൊണ്ട് ഏതെങ്കിലും ഒരു പേരും മൊബൈല്‍ നമ്പറും നല്‍കി പരസ്യം നല്‍കും. ലോണ്‍ ആവശ്യമുള്ള ചെറുതും വലുതുമായ ബിസനസ്സുകാരും മറ്റുള്ളവരും ഈ നമ്പറില്‍ കോണ്‍ടാക്ട് ചെയ്യുന്നത്തോടെ ആണ് തട്ടിപ്പ് തുടങ്ങുന്നത് . ഇങ്ങനെ കോണ്‍ടാക്ട് ചെയ്യുന്ന ആളുകള്‍ വിളിക്കുന്നവരെ ഈ പ്രതികള്‍ പല പേരുകള്‍ മാറ്റി പറഞ്ഞു ലോണ്‍ സംബന്ധമായ കാര്യങ്ങള്‍ ലോണ്‍ ആവശ്യക്കാരെ വിശ്വാസം ഉണ്ടാക്കുന്ന തരത്തില്‍ തമിഴ് കന്നഡ മലയാളം. ഭാഷകളില്‍ സംസാരിച്ചു വിശ്വാസ്യത വരുത്തും. ലോണ്‍ ആവശ്യര്‍ത്ഥം ആദ്യം മുദ്രപേപ്പറിനും മറ്റും അടയ്ക്കേണ്ട ഒരു തുക ബാംഗ്ലൂര്‍ ധനലക്ഷ്മി ബ്രാഞ്ചില്‍ ഇവര്‍ ഉണ്ടാക്കിയ വ്യാജ അക്കൗണ്ടിലേക്കു അക്കൗണ്ട് നമ്പര്‍ ഐഎഫ്എസി കോഡ് എന്നിവ സഹിതം അയച്ചുകൊടുത്തു അതിലേക്കു ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്ത ഉടനെ ലോണ്‍ തരാമെന്നു പറയും ഈ ക്യാഷ് ഓരോരുത്തരും ആവശ്യപ്പെടുന്ന ലോണ്‍ തുകയ്ക്കനുസരിച്ചു മാറ്റം ഉണ്ടാകും ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്ത ഉടനെ ഇവര്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയോ RTGS വഴിയോ ക്യാഷ് മറ്റു അക്കൗണ്ടുകളിലേക്കോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ പിന്‍വലിക്കുകയോ ചെയ്യും.. ഇവര്‍ ഉപയോഗിക്കുന്ന സിം കര്‍ഡുകള്‍ എല്ലാം തമിഴ്നാട്ടിലെയും മറ്റു സംസ്ഥാനങ്ങളിലേയും ആളുകളുടെ പേരിലുള്ളതാണ്. താനൂര്‍ സ്വദേശി ലോണ്‍ അവശ്യര്‍ത്ഥം ബന്ധപ്പെട്ട നമ്പറിന്റെ ഉടമ തമിഴ്‌നാട്ടിലെ ധര്‍മപുരി എന്ന സ്ഥലത്തുള്ള 21 കാരന്റെ പേരിലുള്ളതാണ്. ക്യാഷ് പ്രതികള്‍ പിന്‍വലിച്ചാല്‍ ഉടനെ ഈ നമ്പറുകളിലേക്ക് വിളിച്ചാല്‍ കിട്ടാതാകും.
[

 

 

Share news
error: Content is protected !!
Scroll to Top