പരപ്പനങ്ങാടി: ആരോഗ്യ വകുപ്പും പരപ്പനങ്ങാടി നഗരസഭയും സംയുക്തമായി നടത്തുന്ന കോവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പിന് തുടക്കമാമായി .
വാക്‌സിനേഷന്‍ ക്യാമ്പ് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് നടക്കുന്നത് .രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി വരെയാണ് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നടന്നത്.
ക്യാമ്പിന്റെ ഉല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ സാഹിബ് നിര്‍വ്വഹിച്ചു .
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ്,
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ ,വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. നിസാര്‍ അഹമ്മദ് ,കൗണ്‍സിലര്‍മാരായ ,സൈതലവികോയ, തലക്കലകത്ത് റസാഖ് ,ഷാഹിദ ബി.പി, നസീമ പി.ഒ ,ഫൗസിയ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു
ആഗസ്റ്റ് 21 മുതല്‍ 31 വരെ തുടര്‍ച്ചയായ ദിവസങ്ങളിലാണ് വാക്‌സിനേഷന്‍ ക്യാമ്പ് ടക്കുന്നത്.




