HIGHLIGHTS : pongal recipe
ആവശ്യമായ ചേരുവകൾ
അരി – 1 കപ്പ്
മഞ്ഞൾപൊടി – 1 /2 ടീസ്പൂൺ
നെയ്യ് – 2 ടേബിൾസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
കായം – ഒരു നുള്ള്
ജീരകം – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഇഞ്ചി പേസ്റ്റ് – 2 ടീസ്പൂൺ
കശുവണ്ടി – 5 എണ്ണം
ചെറുപയർ പരിപ്പ് – 1 കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ചെറുപയർ പരിപ്പ് ഗോൾഡൻ നിറം ആകുന്നതുവരെ വറുതെടുക്കുക.അത് കഴുകി ഒരു കപ്പ് അരിയും ആവശ്യത്തിന് വെള്ളവും, ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. മറ്റൊരു പാനിൽ കശുവണ്ടി ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ വറുത്ത് എടുക്കുക. പാനിൽ ഇഞ്ചി ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ് ഫ്രൈ ചെയ്യുക. ജീരകം, ഇഞ്ചി പേസ്റ്റ്, കറിവേപ്പില, കുരുമുളക് എന്നിവയോടൊപ്പം മഞ്ഞൾപ്പൊടിയും കായപ്പൊടിയും ഇടുക. ഡാൽ-റൈസ് മിശ്രിതം ചേർത്ത് ഏകദേശം 5 മിനിറ്റ് നന്നായി ഇളക്കുക. പൊങ്കൽ റെഡി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു