അരിയല്ലൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍

പരപ്പനങ്ങാടി: അരിയല്ലൂരിലുള്ള ഒരു വീട്ടില്‍ നിന്നും ഹീറോ ഹോണ്ട ഗ്ലാമര്‍ മോട്ടോര്‍സൈക്കിള്‍ കളവ് ചെയ്ത് കേസിലെ രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളില്‍ പ്രതിയായിട്ടുള്ള ത്രിശ്ശിനാപ്പിള്ളി സ്വദേശി അരുണ്‍കുമാര്‍ എന്ന നാഗരാജ് (33),
മംഗലം മാസ്റ്റര്‍പടി കൂട്ടായി കക്കച്ചിന്റെ പുരക്കല്‍ സഫ്വാന്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ ഈ വര്‍ഷം ആഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ചയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷണം ചെയ്തത് അരുണ്‍കുമാര്‍ ആണെന്ന് സമ്മതിച്ചതായി പോലീസ് അറിയിച്ചു. ചങ്ങരംകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ഈ വാഹനം കണ്ടെടുത്തിട്ടുണ്ട്. അരുണ്‍ കുമാറിന് പെരുമ്പാവൂര്‍,അങ്കമാലി,ഇരിഞ്ഞാലക്കുട, താനൂര്‍, പഴയന്നൂര്‍, തിരൂര്‍, ഒല്ലൂര്‍, ഗുരുവായൂര്‍, തൃശ്ശൂര്‍ ഈസ്റ്റ്, കാടാമ്പുഴ, മലപ്പുറം, പെരിന്തല്‍മണ്ണ, ആലത്തൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി 30 മോഷണ കേസുകളും സഫ്വാന് തിരൂര്‍, താനൂര്‍,പന്തീരങ്കാവ്, കൊണ്ടോട്ടി, ഫറോക്ക്, കോഴിക്കോട് റെയില്‍വേ എന്നീ സ്റ്റേഷനുകളിലായി 15 ഓളം മോഷണ കേസുകളും നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ സബ്ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍. യു., അബൂബക്കര്‍ കോയ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top