ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന് വീര്യമൃത്യു. കോണ്‍സ്റ്റബിള്‍ തൗസിഫ് അഹമ്മദാണ് (29) കൊല്ലപ്പെട്ടത്.
ബട്മാലുവിലെ വീടിന് സമീപത്തുവെച്ച് തൗസിഫ് അഹമ്മദിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പടുകയായിരുന്നു.
തൗസിഫിന് നേരെ വെടിയുതിര്‍ത്ത ഭീകരവാദികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





