ലോകത്തിലെ മികച്ച ഭരണാധികാരി മോദിയെന്ന് സര്‍വേ ഫലം

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവരെ പിന്തള്ളി ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് ലിസ്റ്റില്‍ ഒന്നാമതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകനേതാക്കള്‍ക്കിടയില്‍ നിന്ന് 70 ശതമാനം റേറ്റിങ്ങോടെയാണ് മോദി പട്ടികയില്‍ ഒന്നാമനായത്. അമേരിക്കന്‍ ഗവേഷണസ്ഥാപമമായ മോണിങ് കണ്‍സള്‍ട്ട് ആണ് പട്ടിക തയ്യാറാക്കിയത്.

കൂടുതല്‍ ജനസമ്മതിയുള്ള നേതാവാണ് മോദിയെന്ന് പട്ടിക പറയുന്നു. 13 ലോരനേതാക്കളാണ് പട്ടികയില്‍ ആകെയുള്ളത്. മെക്‌സിക്കോയുടെ പ്രസിഡന്റ് ലോപ്പസ് ഒബ്രഡൗറാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 88 ശതമാനമാണ് ഒബ്രഡോറിന് ലഭിച്ച റേറ്റിങ്. അതേസമയം, മൂന്നാംസ്ഥാനത്ത് ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ദ്രാഘിയാണുള്ളത്.

44 ശതമാനം റേറ്റിങ്ങോടെ ആറാം സ്ഥാനത്താംേ ജോ ബൈഡന്‍. 35 ശതമാനം റേറ്റിങ്ങോടെ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോയാണ് പട്ടികയില്‍ ഏറ്റവും താഴെ.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top