HIGHLIGHTS : Police stopped the V20 program in Delhi
ദില്ലി: ദില്ലിയില്‍ സിപിഐഎം പഠന കേന്ദ്രമായ സിപിഐഎം ഓഫീസിലെ പരിപാടി പോലീസ് തടഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി സംഘടിപ്പിച്ച വി20 എന്ന പരിപാടിയാണ് പോലീസ് തടഞ്ഞത്.ബാരിക്കേഡ് ഉപയോഗിച്ച് സുര്‍ജിത്ത് ഭവന് മുന്‍പിലെ വഴി തടയുകയും ഗേറ്റ് പൂട്ടുകയും ചെയ്തു.
സാമ്പത്തിക ശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളും മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും അടക്കമുള്ളവന്‍ വി 20 പരിപാടിയില്‍ പങ്കെടുക്കുന്നത്.


പരിപാടിക്ക് അനുമതി എടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.എന്നാല്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത പരിപാടി തടയുന്നതിനായാണ് പോലീസ് ശ്രമിക്കുന്നതെന്നും സെമിനാറുമായി മുന്നോട്ട് പോകുമെന്നും സിപിഐഎം വ്യക്തമാക്കി.സുര്‍ജിത്ത് ഭവനില്‍ ഇന്നലെയാണ് പരിപാടി ആരംഭിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു