കൊത്തുപൊറോട്ട ഇങ്ങനെയുണ്ടാക്കി നോക്കു

കൊത്തുപൊറോട്ട 

ആവശ്യമായ ചേരുവകള്‍

പൊറോട്ട – 5
സവാള – 2
പച്ചമുളക് – 4
തക്കാളി – 2
കുരുമുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മുട്ട – 2
ഉപ്പ് – പാകത്തിന്
എണ്ണ – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പൊറോട്ട ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് പൊറോട്ട മൊരിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
അതേ ചട്ടിയില്‍ അല്പം എണ്ണ കൂടി ഒഴിച്ച് സവാള,പച്ചമുളക്,തക്കാളി,കറിവേപ്പില എന്നിവ ചേര്‍ക്കുക. ശേഷം ഉപ്പ്, കുരുമുളകുപൊടി,മുട്ട എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. പാകമായതിനു ശേഷം മൊരിയിച്ച് മാറ്റിവെച്ച പൊറോട്ട ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ശേഷം കറിവേപ്പില കൂടി ചേര്‍ക്കുക.കൊത്തുപൊറോട്ട റെഡി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top