കുന്നംകുളത്ത് യൂത്ത് കോണ്‍ഗസ് നേതാവിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തൃശൂര്‍ കുന്നംകുളത്തെ പൊലീസ് മൂന്നാം മുറയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് സ്വമേധയാ കേസെടുക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

2023 ഏപ്രില്‍ 5ന് നടന്ന കസ്റ്റഡി മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് കോടതിയുടെ സുപ്രധാന ഇടപെടലിലൂടെയാണ്. സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് സുജിത്ത് വി എസിനെ പൊലീസ് മര്‍ദിച്ചത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഉയര്‍ത്തുന്നത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നാളെ സുജിത്തിനെ നേരില്‍ കാണും. എസ് ഐ നുഹ്മാന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശശിന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ സ്റ്റേഷനില്‍ എത്തിച്ച് വളഞ്ഞിട്ട് മര്‍ദിച്ചത്.

വ്യാജ എഫ്ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടയ്ക്കാന്‍ ആയിരുന്നു പൊലീസുകാരുടെ നീക്കം. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും ഭീഷണിപെടുത്തിയിരുന്നു. സുജിത്ത് നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് പൊലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top