റെയില്‍വേ ജീവനക്കാരന് മര്‍ദ്ദനം: പ്രതി പിടിയില്‍

പെരിന്തല്‍മണ്ണ: കുലുക്കല്ലൂര്‍ മപ്പാട്ടുകര റെയില്‍വേ കമാനത്തിന് സമീപം റെയില്‍വേ ജീവനക്കാരനെ കല്ല് കൊണ്ട് ആക്രമിച്ച പ്രതിയെ ചെര്‍പ്പുളശേരി പൊലീസ് പിടികൂടി. മലപ്പുറം തുവ്വൂര്‍ കുഴിയന്‍കുന്ന് വീട് ശിവദാസനെ(42)യാണ് പൊലീസ് പിടികൂടിയത്. റെയില്‍വേ ട്രാക്ക്മാനായി ജോലി ചെയ്യുന്ന അട്ടപ്പാടി കല്‍ക്കണ്ടി സ്വദേശി ഇ പി നിഷാദി(42)നാണ് പരിക്കേറ്റത്. ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാത കുലുക്കല്ലൂരില്‍ ചൊവ്വ രാത്രിയാണ് സംഭവം.

കരാറടിസ്ഥാനത്തില്‍ നിഷാദും ട്രാക്ക്മാനായ അനന്തുവും പട്രോളിങ് നടത്തുമ്പോഴാണ് അക്രമം. ശിവദാസന്‍ രണ്ട് കൈയിലും കരിങ്കല്‍ കഷ്ണം പിടിച്ച് ഓടിവന്ന് നിഷാദിന്റെ തലയ്ക്കു കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നിഷാദിനെ മുളയംകാവ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. 8 വര്‍ഷമായി റെയില്‍വേയില്‍ ട്രാക്ക്മാനാണ് നിഷാദ്. മുന്‍പരിചയമില്ലാതെ എന്ത് കാരണത്താലാണ് പ്രതി ആക്രമിച്ചതെന്ന് വ്യക്തമല്ല. ജീവനക്കാരനുനേരെ നടന്ന ആക്രമണത്തില്‍ ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന്‍ (ഡിആര്‍ഇയു) ഷൊര്‍ണൂര്‍ ബ്രാഞ്ച് പ്രതിഷേധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top