പോലീസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളോട് മോശമായി പെരുമാറി റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

കുറ്റിപ്പുറം; പോലീസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി സത്രീകളോട് മോശമായി പെരുമാറിയ യുവാവിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. തവനൂര്‍ സ്വദേശിയും, കുളുമണാലിയില്‍ റിസോര്‍ട്ട് ജീവനക്കാരനുമായ  ബിജേഷ്(37) ആണ് പോലീസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്ത കേസില്‍ പിടിയിലായത്.

ഇന്നലെ രാത്രി കൂട്ടുകാരന്റെ വീട്ടില്‍ ഇരിക്കുകയായിരുന്ന പോലീസുകാരനോട് യുവാവ് കയര്‍ത്തു സംസാരിക്കുകയും, ബഹളമുണ്ടാക്കുകയും ചെയ്തിരിന്നു. ഇതു കാര്യമാക്കാതെ പോലീസുകാരന്‍ തന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ പോലീസുകാരനെ പിന്തുടര്‍ന്ന പ്രതി പോലീസിന്റെ വീട്ടിലെത്തി സ്ത്രീകളോട് മോശമായി പെരുമാറുകയായിരുന്നു.

പോലീസുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് നടപടി.

Share news
error: Content is protected !!
Scroll to Top