മോഡലുകളുടെ മരണം ; ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളടക്കമുള്ള 17 പേര്‍ക്കെതിരെ കേസ്

കൊച്ചി:  കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിക്കാനിടിയായ സംഭവമുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്റെ ഫോണില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ തെളിവാക്കി പോലീസ് കേസെടുത്തു. മയക്കുമരുന്ന് ഉപയോഗിച്ച ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്ത 17 പേര്‍ക്കെതിരെയാണ് കേസ്.

സൈജുവിന്റെ ഫോണിലെ രഹസ്യഫോള്‍ഡറില്‍ നിന്നുമാണ് പലതരം മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ഡിജെ പാര്‍ട്ടികളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. ഇതോടെയാണ് പോലീസ് അന്വേഷണം ഇവരിലേക്കും നീണ്ടു. ദൃശ്യങ്ങളില്‍ കണ്ട പലരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് പറയുന്നു.
സൈജുവിനെതിരെ ഇപ്പോള്‍ തന്നെ എന്‍ഡിപിഎസ് ആക്ട് പ്രകാരം 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പിടിച്ചെടുത്ത വീഡിയകളിലുണ്ട്. നീലചിത്രങ്ങളും ചില ഫോള്‍ഡറുകളിലുണ്ട്.

Share news
error: Content is protected !!
Scroll to Top