Section

malabari-logo-mobile

1071 അധ്യാപകര്‍ വാക്‌സിനെടുത്തിട്ടില്ല; എറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്

HIGHLIGHTS : 1707 teachers not taken corona vaccine in kerala

തിരുവനന്തപുരം; സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടേയും, അനധ്യാപകരുടേയും കണക്ക് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പുറത്തുവിട്ടു.
നിലവില്‍ 1707 അധ്യാപക അനധ്യാപകരാണ് വാക്‌സിന്‍ എടുത്തിട്ടില്ല. ഏറ്റവും കൂടുതല്‍ അധ്യാപകര്‍ വാക്‌സിനെടുക്കാത്തത് മലപ്പുറത്താണ്. ഏറ്റവും കുറവ് വയനാട്ടിലാണ്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ പെട്ട 1066 പേരാണ് വാക്‌സിനെടുക്കാത്തത്.

ആദ്യഘട്ടത്തില്‍ അയ്യായിരത്തോളം അധ്യാപകരാണ് വാക്‌സിനെടുക്കാതിരുന്നത്. ഇത് വലിയ ചര്‍ച്ചയായതോടെയാണ് ഇപ്പോള്‍ ഒരുമാസത്തിന് ശേഷം നിരവധി പേര്‍ വാക്‌സിനെടുത്തെന്നാണ് സൂചന.

sameeksha-malabarinews

തത്ക്കാലം പേരുവിവരങ്ങള്‍ പുറത്തുവിടുന്നില്ല എന്നാണ് മന്ത്രി അറിയിക്കുന്നത്. ഒരാഴ്ച കൂടി ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നാണ് വിദ്യഭ്യാസവകുപ്പ് പറയുന്നത്.

വാക്‌സിനെടുക്കാതെ സ്‌കൂളില്‍ വരുന്ന അധ്യാപകര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം.

വാക്‌സിനെടുക്കാത്തവരോട് വിശദീകരണം ചോദിക്കും. ആരോഗ്യകരമായ കാരണങ്ങള്‍ ഇല്ലാതെ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവാത്തവരെ നിര്‍ബന്ധിത ശമ്പളരഹിത ലീവെടുപ്പിക്കാനാണ് വിദ്യഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യകരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവരെ പ്രത്യേക പരിഗണന നല്‍കി വിദ്യാര്‍ത്ഥികളുമായി നേരിട്ട് ഇടപെടാത്ത രീതിയില്‍ ജോലി പുനക്രമീകരിക്കാനുള്ള നീക്കമായിരിക്കും നടത്തുക.

വാക്‌സിനെടുക്കാത്തവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടേണ്ടന്നാണ് തീരുമാനച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരത്തുലുള്ളവര്‍ വാക്‌സിനുമായി തീരെ സഹകരിക്കില്ലെങ്കില്‍ പേരുകള്‍ പുറത്തുവിടുമെന്നാണ് സൂചന.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!