കെ റെയില്‍ പദ്ധതിക്കെതിരെ പരപ്പനങ്ങാടിയില്‍ ബിജെപിയുടെ സമരം; അഭിവാദ്യമര്‍പ്പിച്ച് കെ റെയില്‍ വിരുദ്ധ സമരസമിതി

പരപ്പനങ്ങാടി ; കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ബിജെപി പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി സംഘടിപ്പിച്ച സമര സായാഹ്ന സദസ് സംഘടിപ്പിച്ചു. ബി ജെ പി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് സമരം ഉദ്ഘാടനം ചെയ്തു.

അഞ്ചപ്പുര ഓവര്‍ ബ്രിഡ്ജ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പരപ്പനങ്ങാടി അണ്ടര്‍ ബ്രിഡ്ജ് പരിസരത്ത് സമാപിച്ചതിന് ശേഷം നടന്ന സായാഹ്ന ധര്‍ണയ്ക്ക് കെ റെയില്‍ വിരുദ്ധ സമരസമിതി അഭിവാദ്യങ്ങളര്‍പ്പിച്ചു.ജില്ലാസമരസമിതി ചെയര്‍മാന്‍ അബൂബക്കര്‍ ചെങ്ങാട്ട് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.പി വി തുളസിദാസ്, സി സുകുമാരന്‍, പി ജഗന്നിവാസന്‍ ,മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ദീപ പുഴക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top