തിരൂര്‍; തിരുന്നാവായ പഞ്ചായത്തിലെ ഭാരതപ്പുഴയിലെ അനധികൃത കടവുകളില്‍ നിന്നും മണല്‍ കടത്തിത് ഉപയോഗിച്ചിരുന്ന നിരവധി തോണികളും മണലും തിരൂര്‍ പോലീസ് പിടിച്ചെടുത്തു.
ഭാരതപ്പുഴയിലെ ബന്തര്‍ കടവ്,കുഞ്ചിക്കാവ് എന്നീ കടവുകളില്‍ നിന്നും അനധികൃത മണല്‍ കടത്തിനു ഉപയോഗിച്ചിരുന്ന എട്ടോളം തോണികളും മണലും ആണ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത പത്ത് ലോഡോളം മണല്‍ റവന്യൂ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം തിരൂര്‍ സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടിലേക്ക് മറ്റിയിട്ടുണ്ട്. തോണികള്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു.
തിരൂര്‍ ഡിവൈഎസ്പി ബെന്നി.വി യുടെ നിര്‍ദ്ദേശപ്രകാരം തിരൂര്‍ സി.ഐ എം ജിജോയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.




