മഞ്ചേരി: മാനസികാസ്വാസ്ഥ്യമുള്ള 17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള യുവാവിന്റെ ജാമ്യാപേക്ഷ തള്ളി. കൂട്ടിലങ്ങാടി ചെണ്ടക്കോട് പഴമള്ളൂര്‍ പാലക്കല്‍ വീട്ടില്‍ ഷഹന്‍ഷാ (24)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളിയത്.
പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് ഇയാള്‍ മഞ്ചേരിയിലെത്തിച്ചത്. കച്ചേരിപ്പടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തായത്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ചൈല്‍ഡ് ലൈന്‍ നിര്‍ദേശ പ്രകാരം പോലീസ് സെപ്തംബര്‍ 25 ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.




