പരിക്കേറ്റ തീര്‍ത്ഥാടകയ്ക്ക് 26.78 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

മഞ്ചേരി: തീര്‍ത്ഥാടന യാത്രയ്ക്കിടെ പരിക്കേറ്റയാള്‍ക്ക് 26.78 ലക്ഷം രൂപ നഷ്ടപരിഹാരം. തീര്‍ത്ഥാടന യാത്രയ്ക്കിടെയുണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് 26, 78, 900 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. മൂര്‍ക്കനാട് വേങ്ങാട് കളത്തില്‍ കിഴക്കേതറ രാജഗോപാലിന്റെ ഭാര്യ സരളാദേവി (60)ക്കാണ് പരിക്കേറ്റത്.

മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് ക്രൈം ട്രിബ്യൂണല്‍ കോടതി ജഡ്ജി പി എസ് ബിനുവിന്റേതാണ് വിധി.

2017 ഒക്ടോബര്‍ 14ന് തമിഴ്‌നാട്ടിലെ വട്ടന്‍വലസൈയിലായിരുന്നു അപകടം.

കാറില്‍ രാമേശ്വരത്തേക്ക് പോകവെ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. ഒമ്പത് ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നല്‍കേണ്ടത്.

Share news
error: Content is protected !!
Scroll to Top