പരപ്പനങ്ങാടി :കാല്‍പ്പന്തിന്റെ ആരവം ഖത്തറില്‍ മുഴങ്ങുമ്പോള്‍ ആവേശം ഒട്ടും ചോരാതെ നെടുവ സൗത്ത് എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും.
കുട്ടികളെ കായിക മേഖലയിലേക്ക് ആകര്‍ഷിച്ച്, ലഹരി മാഫിയയുടെ പിടിയില്‍ പെടാതെ സംരക്ഷിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും കേരള സര്‍ക്കാര്‍ കായിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍, നടപ്പാക്കുന്ന വണ്‍ മില്യന്‍ ഗോള്‍ എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഷൂട്ടൗട്ട് നടത്തിയത്.
കുട്ടികള്‍ ഇഷ്ട ടീമുകളുടെ ജേഴ്സിയണിഞ്ഞെത്തി പങ്കുചേര്‍ന്നു. പ്രധാനധ്യാപിക കെ.പി സുനു കിക്കോഫ് നടത്തിയ പ്രസ്തുത പരിപാടിയില്‍ പി. ടി. എ പ്രസിഡന്റ് ഒ.ടി മുജീബ് റഹ്‌മാന്‍, മാനേജര്‍ പി. കുഞ്ഞമ്മദു, സ്റ്റാഫ് സെക്രട്ടറി രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




