പി.ആര്‍.ഡി വീഡിയോ സ്ട്രിങര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ പരിപാടികള്‍ കവര്‍ ചെയ്യുന്നതിന് രണ്ടു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള പാനലാണ് തയ്യാറാക്കുന്നത്. പ്രീഡിഗ്രി-പ്ലസ്ടു യോഗ്യത അഭിലഷണീയം.

ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള മലപ്പുറം ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. പി.ആര്‍.ഡിയിലും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമങ്ങളിലും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വൈഫൈ സൗകര്യമുള്ള സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും മൈക്കും അനുബന്ധ ഉപകണങ്ങളും എഡിറ്റിങ് സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പും വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം. സ്വന്തമായ എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി കണക്കാക്കും.

സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തേണ്ടതിനാല്‍ ഡ്രൈവിങ് ലൈസന്‍സും വേണം. സാധാരണ കവറേജ് 1200 രൂപ, ഔട്ട്‌സ്റ്റേഷന്‍ കവറേജ് 1500 എന്നിങ്ങനെയാണ് അംഗീകൃത നിരക്ക്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ടെസ്റ്റ് കവറേജ്, അഭിമുഖം, ഉപകരണങ്ങളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്.

താത്പര്യമുള്ളവര്‍ ക്യാമറ അനുബന്ധ ഉപകരണങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ ബയോഡാറ്റ, ഡ്രൈവിങ് ലൈസന്‍സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 2022 ഡിസംബര്‍ ഒന്നിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ബി3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം, 676505 പിന്‍ എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍:04832734387.

Share news
error: Content is protected !!
Scroll to Top