Section

malabari-logo-mobile

ഇന്തോനേഷ്യന്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി; 700ലേറേ പേര്‍ക്ക് പരിക്ക്

HIGHLIGHTS : Indonesia earthquake death toll rises to 162; 700 people were injured

ഇന്തോനേഷ്യയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി ഉയര്‍ന്നു. ജാവാ ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 700ലേറേ പേര്‍ക്ക് പരിക്കേറ്റു. തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ തലസ്ഥാന നഗരത്തില്‍ അഭയം തേടുകയാണ്.

പന്ത്രണ്ടില്‍ അധികം വന്‍കിട കെട്ടിടങ്ങളാണ് ഭൂചലനത്തില്‍ തകര്‍ന്നത് എന്നാണ് വിവരം. നിരവധി വീടുകള്‍ മണ്ണിനടിയിലായി. കെട്ടിടങ്ങളുടെ അടിയില്‍പ്പെട്ടാണ് മരണമേറെയും സംഭവിച്ചത് എന്നാണ് സൂചന. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടു.

sameeksha-malabarinews

പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജൂര്‍ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ജക്കാര്‍ത്തയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!