സംസ്ഥാനത്തെ സ്‌കൂള്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ 14 മുതല്‍ 22 വരെ നടത്താന്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗത്തില്‍ തീരുമാനം.
ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ഡിസംബര്‍ 14 മുതല്‍ 22 വരെയായിരിക്കും പരീക്ഷ. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെയായിരിക്കും.
23ന് ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ അടക്കും. അവധി കഴിഞ്ഞ് ജനുവരി മൂന്നിന് തുറക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




