Section

malabari-logo-mobile

പോക്‌സോ കേസ് പ്രതിക്ക് 80 വര്‍ഷം കഠിന തടവ് ശിക്ഷ

HIGHLIGHTS : POCSO case accused sentenced to 80 years rigorous imprisonment

മഞ്ചേരി: ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 80 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി താണിപ്പാറ സ്വദേശി കുരുകഞ്ചേരി വീട്ടില്‍ നൗഫല്‍ എന്ന മുന്ന (38)യെയാണ് മഞ്ചേരി പോക്‌സോ കോടതി ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്.

2021 ഏപ്രില്‍19 മുതല്‍ ജൂണ്‍ 10വരെ കുട്ടിയെ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് കേസ്. പലതവണ കുട്ടിയെ പീഡിപ്പിച്ചതിന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, ലൈംഗികാതിക്രമത്തിനിടെ പരിക്കേല്‍പ്പിച്ചതിന് 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ഒടുക്കണം. 12 വയസിന് താഴെയുള്ള കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ് അനുഭവിക്കണം. തട്ടി കൊണ്ടുപോയി പീഡിപ്പിച്ചതിന് 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ അടച്ചാല്‍ മുഴുവന്‍ തുകയും കുട്ടിക്ക് നല്‍കണം.

sameeksha-malabarinews

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ വിചാരണ ചെയ്യണമെന്ന മഞ്ചേരി പൊലീസിന്റെ അപേക്ഷ പരിഗണിച്ചതോടെയാ ക്കാനായത്. 2021 ജൂണ്‍ 11നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെ കര്‍ കെ പി അഭിലാഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് സി അലവിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!