HIGHLIGHTS : PMA Salam will continue as the general secretary of the Muslim League
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും. കോഴിക്കോട് ചേര്‍ന്ന ഉന്നതാധികാര സമിതി സംസ്ഥാന കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്റെ നിലപാട്.

നിലവില്‍ മുസ്ലിംലീഗിന്റെ ആക്ടിങ് ജനറല്‍ സെക്രട്ടറിയാണ് പി.എം.എ. സലാം. നേരത്തേ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ.പി.എ. മജീദ് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കി നിശ്ചയിച്ചിരുന്നത്.
സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ അധ്യക്ഷനായ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു